സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല കോഴ്‌സുകള്‍

ഐഎച്ച്ആര്‍ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹ്രസ്വകാല അവധിക്കാല കോഴ്‌സുകള്‍ നടത്തുന്നു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കായി പൈതണ്‍ പ്രോഗ്രാമിങ്ങ്, ആന്‍ഡ്രോയ്ഡ് ഡെവലപ്‌മെന്റ്, പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം കംപ്യൂട്ടിങ്ങ് എന്നീ കോഴ്‌സുകളാണ് നടത്തുന്നത്. താത്പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിന് മുമ്പായി വടക്കഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ 11 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495069307, 8547005042, 7034780658

Related Posts