കാറളത്ത് വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.
കാറളം:
കാറളം ഗ്രാമ പഞ്ചായത്തില്‍ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. സാജ് ഇന്‍റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ വാക്സിനേഷന്‍ ക്യാമ്പില്‍ പഞ്ചായത്തിലെ 15 വാര്‍ഡുകളിലെയുമായി ആകെ 525 പേര്‍ക്കാണ് വാക്സിനേഷന്‍ നല്‍കിയത്. ഓരോ വാര്‍ഡിലും 20 സെക്കന്‍റ് ഡോസ് വാക്സിനേഷും 15 ഫസ്റ്റ് ഡോസ് വാക്സിനേഷനും ഉള്‍പ്പെടെ ആകെ 35 പേര്‍ക്കാണ് വാക്സിനേഷന്‍ നല്‍കിയത്. 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്സിനേഷന്‍ ലഭ്യമാക്കിയത്. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സീമ പ്രേംരാജ് വാക്സിനേഷന്‍ ക്യാമ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് ടി എസ് ശശികുമാര്‍, ആരോഗ്യ സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അംബിക സുഭാഷ്, വികസന സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അമ്പിളി റെനില്‍, ഇരിങ്ങാലക്കുട ബ്ലോക്ക് മെമ്പര്‍ കെ എസ് രമേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.