ചാലക്കുടിയിൽ "ഒപ്പമുണ്ട് എം പി" എന്ന പദ്ധതിയിലൂടെ 2500 പേർക്ക് സൗജന്യ വാക്സിൻ നൽകി.

ചാലക്കുടി:

ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ "ഒപ്പമുണ്ട് എം പി" എന്ന പദ്ധതിയിലൂടെ 2500 പേർക്ക് സൗജന്യ വാക്സിൻ നൽകി ബെന്നി ബഹനാൻ എം പി സംസ്ഥാനത്തെ നൂതന പദ്ധതിക്ക് തുടക്കം കുറിച്ചു. ശാരീരിക മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന 500 ഓളം പേർക്ക് ആദ്യ ഡോസ് നൽകി. വിവിധ സന്നദ്ധ സംഘടനകൾ, മത സ്ഥാപനങ്ങൾ, എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഇവരെ ബെന്നി ബഹനാൻ എം പി, എം എൽ എമാരായറോജി എം ജോൺ, അൻവർ സാദത്ത്, സനീഷ് കുമാർ ജോസഫ്, മറ്റു ജനപ്രതിനിധികൾ ചേർന്ന് വരവേറ്റു. കഴിഞ്ഞ ഒരു വർഷം എം പി ഓഫീസിൽ പ്രവർത്തിച്ച ഹെൽപ് ഡെസ്കി ലൂടെ കൊവിഡ് രോഗികൾക്ക് നൽകിയ വിവിധ സേവനങ്ങൾക്ക് പുറമെയാണ് കൊവിഡിനെ പ്രതിരോധിക്കാൻ എത്രയും വേഗം വാക്സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. 7 അസംബ്ലി നിയോജക മണ്ഡലങ്ങൾക്ക് രാവിലെ 8.30 മുതൽ സമയം അനുവദിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൃത്യമായി 2500 പേർക്ക് സന്ധ്യവരെ വാക്‌സിൻ നൽകിയ ഈ പദ്ധതി ഇന്ത്യയിൽ തന്നെ ആദ്യത്തേതാണ്. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയുടെ പൂർണ്ണ സേവനങ്ങൾക്കും ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണങ്ങൾക്കും ബെന്നി ബഹനാൻ നന്ദി അറിയിച്ചു. ഇനിയും ഈ ദൗത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Related Posts