സ്കൂളുകൾ തുറക്കാൻ ക്യൂബ; കുട്ടികൾക്കായുള്ള വാക്സിനേഷൻ ആരംഭിച്ചു.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ക്യൂബയിൽ കുട്ടികൾക്കായുള്ള വാക്സിനേഷൻ പ്രക്രിയ ആരംഭിച്ചു. രണ്ട് വർഷത്തോളം അടച്ചിട്ടിരുന്ന പഠനകൂളുകൾ തുറക്കുന്നതിനുള്ള ആലോചനയിലാണ് ക്യൂബൻ ഭരണകൂടം. ക്യൂബ ആഭ്യന്തരമായി നിർമ്മിച്ച അബ്ദാല, സൊബേരാന എന്നീ രണ്ട് വാക്സിനുകളാണ് കുട്ടികൾക്ക് നൽകുന്നത്.

പന്ത്രണ്ട് മുതൽ പതിനെട്ട് വയസുവരെയുള്ള കുട്ടികൾക്കാണ് ഇപ്പോൾ വാക്സിൻ നൽകുന്നത്. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളിൽ അടുത്ത ഘട്ടത്തിൽ വാക്സിൻ കുത്തിവയ്ക്കാനാണ് തീരുമാനം. ഇതിനായുള്ള ദേശീയ തലത്തിലുള്ള പ്രചാരണ പ്രവൃത്തികൾ ആരംഭിച്ചു. വാക്സിൻ എടുക്കുന്നതിന് മുൻപായി കുട്ടികളുടെ ശരീര ഊഷ്മാവും, രക്തസമ്മർദ്ദവും പരിശോധിക്കും. വാക്സിൻ എടുത്തതിന് ശേഷം ഒരു മണിക്കൂറോളം നിരീക്ഷിച്ചതിന് ശേഷമേ കുട്ടികളെ വിട്ടയക്കുകയുള്ളു.

ഒക്ടോബർ മാസത്തോടെയുള്ള വായനശാലകൾ തുറക്കുവാനാണ് ഭരണകൂടം ഇപ്പോൾ തയ്യാറെടുക്കുന്നത്

Related Posts