വാക്സിൻ ചലഞ്ചിനായി നിർബന്ധിത പിരിവ് പാടില്ല; ഹൈക്കോടതി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഹൈക്കോടതി നിർദ്ദേശം. വാക്സിൻ ചലഞ്ചിനായി നിർബന്ധിത പിരിവ് പാടില്ലെന്നും പെൻഷനിൽ നിന്ന് അനുമതി ഇല്ലാതെ പിടിച്ച തുക തിരിച്ചു നൽകണമെന്നും കോടതി നിർദേശിച്ചു. കെ എസ് ഇ ബിയിലെ 2 മുൻ ജീവനക്കാരുടെ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഒരു ദിവസത്തെ പെൻഷൻ തുക പിടിച്ചതിനെതിരെയായിരുന്നു ഹർജി. രണ്ടാഴ്ചയ്ക്കകം തുക തിരിച്ചു നൽകണമെന്നും ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പു നൽകണമെന്നും കോടതി.