കുട്ടികൾക്കുള്ള വാക്സിൻ ഇന്ന് മുതൽ

കുട്ടികൾക്കുള്ള വാക്സിൻ വിതരണത്തിന് ഇന്ന് തുടക്കം. 15-നും 18-നും ഇടയിൽ പ്രായമുളള കുട്ടികളുടെ വാക്സിനേഷൻ പ്രക്രിയയ്ക്കാണ് രാജ്യവ്യാപകമായി ഇന്ന് തുടക്കം കുറിക്കുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതും ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് നിർമിച്ചതുമായ കോവാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്. മുതിർന്നവരുടെയും കുട്ടികളുടെയും വാക്സിനേഷൻ പ്രക്രിയ സുഗമമായി നടക്കാൻ ആവശ്യമായ അധിക ഡോസ് വാക്സിൻ മുഴുവൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കുട്ടികളുടെ വാക്സിനേഷൻ യജ്ഞം ആരംഭിക്കാനുള്ള സർക്കാർ തീരുമാനം പ്രഖ്യാപിച്ചത്. ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളികൾക്കും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ ഗുരുതര രോഗങ്ങൾ ഉള്ളവർക്കും മുൻകരുതലായി മൂന്നാം ഡോസ് (ബൂസ്റ്റർ ഡോസ്) നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 10 മുതലാണ് കരുതൽ ഡോസ് നൽകിത്തുടങ്ങുന്നത്.

Related Posts