12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ മാര്‍ച്ച് മുതല്‍
ന്യൂഡല്‍ഹി: രാജ്യത്ത് 12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം മാര്‍ച്ചില്‍ ആരംഭിക്കും. ഇതിനുള്ള ക്രമീകരണം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍ ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ പറഞ്ഞു.
രാജ്യത്ത് 15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ നിലവില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ 3.31 കോടി കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇത് ഏതാണ്ട് 45 ശതമാനം വരും.
ഈ മാസം അവസാനത്തോടെ 15 നും 18 നും ഇടയില്‍ പ്രായമുള്ള 7.4 കോടി കൗമാരക്കാര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി ആദ്യവാരത്തോടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ തുടങ്ങാനാണ് ആലോചന. ഇത് ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കും.
തുടര്‍ന്ന് 12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനാണ് പദ്ധതിയിടുന്നതെന്ന് ഡോ. എന്‍ കെ അറോറ വ്യക്തമാക്കി. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ആണ് നിലവില്‍ 15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കിവരുന്നത്.