വടക്കാഞ്ചേരി; തെക്കുംകരക്ക് കരുതലായി യൂത്ത് കോൺഗ്രസ് .
വടക്കാഞ്ചേരി :
തെക്കുംകര യൂത്ത് കോൺഗ്രസ് ഒന്നാം വാർഡിന്റെ നേത്രത്വത്തിൽ രാജീവ് ഗാന്ധിയുടെ 30 -ആം രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് യൂത്ത് കെയറിന്റെ ഭാഗമായി കൊവിഡ് മഹാമാരിമൂലം ദുരിതം അനുഭവിക്കുന്ന നൂറോളം നിർധന കുടുംബങ്ങൾക്ക് പലവ്യഞ്ജനവും പച്ചക്കറി കിറ്റും വിതരണം ചെയ്തു . ആലത്തൂർ എം പി രമ്യ ഹരിദാസ് വിതരണോദ്ഘാടനം നിർവഹിച്ചു . ജീവൻ പി ജെ സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി ബിരേഷ് കെ അധ്യക്ഷത വഹിച്ചു . തെക്കുംകര മണ്ഡലം പ്രസിഡന്റ് തോമസ് പുത്തൂർ ,തെക്കുംകര പഞ്ചായത്ത് പ്രതിപക്ഷനേതാവ് കൃഷ്ണൻകുട്ടി ,യൂത്ത് കോൺഗ്രസ് നേതാക്കളായ ബിജോയ് ജോണി ,ക്‌ളീറ്റസ് ,അശ്വിൻ തമ്പി ,ആദിത് തമ്പി ,കോൺഗ്രസ് നേതാക്കളായ പ്രകാശൻ കെ, വി കെ ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി .