ചാവക്കാട് താങ്ങും തണലും കൂട്ടായ്മ ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥ നൽകി.
ചാവക്കാട്:
വൈക്കം മുഹമ്മദ് ബഷീർ ഓർമദിനത്തിന്റെ ഭാഗമായി ചാവക്കാട് താങ്ങും തണലും കൂട്ടായ്മ ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.ജി സുരേഷിന് വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥ നൽകി. കൂട്ടായ്മ രക്ഷാധികാരി മുഹമ്മദ് സാലിഹ് കൊല്ലംകുഴി ആത്മകഥ കൈമാറി. കൂടാതെ സിലാനി ഇന്റർനാഷണൽ കമ്പനി തൃശൂരിന്റെ സഹകരണത്തോടെ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ ഓഫീസും ടെംപിൾ പോലീസ് സ്റ്റേഷനും അണുവിമുക്തമാക്കി. സിലാനി കമ്പനി മാനേജിങ് ഡയറക്ടർ ശബാബ് മണത്തല, അബൂബക്കർ മണത്തല, കൂട്ടായ്മ രക്ഷാധികാരി അബ്‌ദുള്ള തെരുവത്ത്, ഭാരവാഹികളായ ഡോ. മുഹമ്മദ് ഷാഫി, അബ്‌ദുൽ ഖാദർ മുസ്‌ലിംവീട്ടിൽ, ഷിഹാബ് ചീനപ്പുള്ളി, നാസർ പറമ്പൻസ്, സിയാദ് മണത്തല, ഷിഹാബ് മണത്തല എന്നിവർ നേതൃത്വം നൽകി