വേട്ടയാടപ്പെട്ടവർ വേട്ടക്കാരാകുമ്പോൾ; നൈറ്റ് ഡ്രൈവ് എല്ലാവരേയും രസിപ്പിക്കുന്ന ത്രില്ലറെന്ന് വൈശാഖ്
നൈറ്റ് ഡ്രൈവ് എന്ന തൻ്റെ പുതിയ ചിത്രം എല്ലാ വിഭാഗം ജനങ്ങളെയും രസിപ്പിക്കുന്ന ത്രില്ലർ ആണെന്ന് സംവിധായകൻ വൈശാഖ്. ചിത്രം ഇന്നാണ് തിയേറ്ററിൽ റിലീസ് ചെയ്യുന്നത്. എല്ലാവരും തിയേറ്ററിൽ പോയി സിനിമ കാണണമെന്ന് വൈശാഖ് അഭ്യർഥിച്ചു.
പുലിമുരുകൻ, പോക്കിരിരാജ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്. റോഷൻ മാത്യു, അന്ന ബെൻ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ദിഖ്, രഞ്ജി പണിക്കർ, കലാഭവൻ ഷാജോൺ, പ്രശാന്ത്, മുത്തുമണി, കൈലാഷ്, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.