നീറ്റ് മത്സര പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ വൈഷ്ണ ജയവർദ്ധനന് ജന്മനാടിന്റ ആദരം
പെരിങ്ങോട്ടുകര : ഇക്കഴിഞ്ഞ എൻ ടി എ നീറ്റ് യു ജി മത്സര പരീക്ഷഫലം പ്രസീദ്ധീകരിച്ചപ്പോൾ തൃശ്ശൂർ ജില്ലയ്ക്ക് അഭിമാന നേട്ടം. അഖിലേന്ത്യ തലത്തിൽ 23-ാം റാങ്കും സംസ്ഥാനത്ത് 2 -ാം റാങ്കും നേടി താന്ന്യം എന്ന കൊച്ചുഗ്രാമത്തിൽ നിന്ന് മിന്നുന്ന വിജയം കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായ വൈഷ്ണ ജയവർദ്ധനന് പ്രദേശത്തെ പൗരപ്രമുഖർ സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു. ഗ്രാമത്തിലെ സാമൂഹിക പ്രവർത്തനങ്ങളിലും ഒപ്പം തന്നെ തന്റെ പഠന കാര്യങ്ങളിലും ഒരു പോലെ ശ്രദ്ധ പുലർത്തിയിരുന്ന വൈഷ്ണയുടെ ഈ നേട്ടം പുതു തലമുറയ്ക്കുള്ള പ്രചോദനം തന്നെയാണ്. താന്ന്യം പറയങ്ങാട്ടിൽ ജയവർദ്ധനൻ ഇന്ദു ദമ്പതികളുടെ മകളാണ് .
വൈഷ്ണയുടെ വസതിയിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ താന്ന്യം പഞ്ചായത്ത് പ്രസിഡണ്ട് രതി അനിൽകുമാർ , സി പി ഐ എം താന്ന്യം തെക്ക് എൽ സി സെക്രട്ടറി എം വി മുകേഷ് , പ്രവാസി സംഘം പ്രസിഡണ്ട് ബഷീർ കക്കാട്ട് തറ, സി പി ഐ എം താന്ന്യം തെക്ക് ബ്രാഞ്ച് സെക്രട്ടറി കെ കെ കൃഷ്ണൻകുട്ടി മാസ്റ്റർ, സി പി ഐ എം താന്ന്യം വടക്ക് ബ്രാഞ്ച് സെക്രട്ടറി സുരേഷ് ബാബു പൊന്നേമ്പലത്ത്, പിറവി സാംസ്കാരിക വേദി സെക്രട്ടറി സുമൻ മാസ്റ്റർ, പഞ്ചായത്തംഗങ്ങളായ സിജോ പുലിക്കോട്ടിൽ, ജിഷ്ണുപ്രേമൻ, പ്രദേശവാസികളും പങ്കെടുത്തു.