വലപ്പാട് ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ മൊബൈൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു.

കയ്പമംഗലം മുതൽ ഏങ്ങണ്ടിയൂർ വരെയുള്ള പഞ്ചായത്തുകളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത ഹൈസ്കൂളുകളിലെയും എൽ പി, യു പി വിദ്യാർത്ഥികൾക്കുമാണ് മൊബൈൽ ലൈബ്രറി ഒരുക്കിയിരിക്കുന്നത്.

വലപ്പാട്: വലപ്പാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ മൊബൈൽ ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു. സി പി ഐ എം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ കാരുണ്യ കേന്ദത്തിന്റെയും ഡി വൈ എഫ് ഐ നാട്ടിക ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള കെ വി പീതാംമ്പരൻ സ്മൃതി പഥത്തിന്റെയും നേതൃത്വത്തിലാണ് മൊബൈൽ ലൈബ്രറി ഒരുക്കിയത്. നാട്ടിക ഏരിയയിലെ കയ്പമംഗലം മുതൽ ഏങ്ങണ്ടിയൂർ വരെയുള്ള പഞ്ചായത്തുകളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത ഹൈസ്കൂളുകളിലെയും എൽ പി, യു പി വിദ്യാർത്ഥികൾക്കുമാണ് മൊബൈൽ ലൈബ്രറി ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം നാട്ടിക ഏരിയയിൽ എഴുന്നൂറോളം ടെലിവിഷനും വിദ്യാർത്ഥികൾക്കായി കാരുണ്യ കേന്ദ്രം നൽകിയിരുന്നു. ലൈബ്രറിയുടെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എം എൽ എ നിർവ്വഹിച്ചു. പ്രിൻസിപ്പൽ കെ ഡി പ്രസന്നകുമാരി, പ്രധാന അധ്യാപിക ജിഷ ടീച്ചർ എന്നിവർ മൊബൈൽ ഫോണുകൾ ഏറ്റുവാങ്ങി.

ക്യാപ്റ്റൻ ലക്ഷമി സൈഗാൾ കാരുണ്യ കേന്ദ്രം സെക്രട്ടറി പി എം അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപി ഐ (എം) ഏരിയ സെക്രട്ടറി എം എ ഹാരിസ്ബാബു, വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖ് എന്നിവർ മുഖ്യാതിഥികളായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ കെ ജിനേന്ദ്ര ബാബു , വി ആർ ബാബു, ഇ കെ തോമസ് മാസ്റ്റർ, രാജിഷ ശിവജി , പി ആർ നിഖിൽ, ഹമിദ് തടത്തിൽ, വി എസ് സൂരജ് എന്നിവർ സംസാരിച്ചു. പി എസ് ഷജിത്ത് സ്വാഗതവും അരുൺ ശിവജി നന്ദിയും പറഞ്ഞു.

Related Posts