പഞ്ചായത്തിന് കൊവിഡ് പ്രതിരോധ സാമഗ്രികൾ നൽകി വലപ്പാട് സർവീസ് സഹകരണ ബാങ്ക് .
വലപ്പാട് ഗ്രാമപഞ്ചായത്തിലെ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൊവിഡ് പ്രതിരോധ സാമഗ്രികൾ വലപ്പാട് സർവീസ് സഹകരണ ബാങ്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖിന് കൈമാറി . ബാങ്ക് സെക്രട്ടറി വി ആർ ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് രാജിഷ ശിവജി സഹായം കൈമാറി.
ഓക്സിമീറ്റർ, പി പി കിറ്റ്, മാസ്ക് എന്നിവയാണ് കൈമാറിയത്. കോവിഡ് രോഗികൾക്ക് ആശ്രയമായി പ്രവർത്തിക്കുന്ന സ്നേഹ വണ്ടിയിലേക്ക് ആവശ്യമായ ഓക്സിമീറ്റർ, പി പി കിറ്റ്, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ കൂടാതെ 5000 രൂപ സാമ്പത്തിക സഹായവും നൽകി. ജനകീയ ഹോട്ടലിലേക്ക് 2 ചാക്ക് അരിയും കൈമാറി.