വലപ്പാട് മണ്ഡലം കോൺഗ്രസ്സ് കൺവെൻഷൻ ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.

വലപ്പാട്: വലപ്പാട് മണ്ഡലം കോൺഗ്രസ്സ് കൺവെൻഷൻ ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനംചെയ്തു. കോൺഗ്രസ്സ് ബുത്ത് കമ്മിറ്റികൾക്ക് കീഴിൽ യൂണിറ്റുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾശക്തിപ്പെടുത്തുന്നതിന് കോൺഗ്രസ്സ് നേതാക്കൾ സജീവമാകണമെന്നും, പ്രിയങ്ക ഗാന്ധിയെ മണിക്കൂറുകളോളംതടങ്കലിൽ വെച്ച മോഡി സർക്കാരിനെ താഴെയിറക്കാൻ ഓരോ കോൺഗ്രസ്സ് പ്രവർത്തകനും സജീവമായിരംഗത്തിറങ്ങണമെന്നും ജോസ് വള്ളൂർ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് സി വി വികാസ് അധ്യക്ഷത വഹിച്ചചടങ്ങിൽ ഡി സി സി ഭാരവാഹികളായ അനിൽ പുളിക്കൽ, വി ആർ വിജയൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാനഭാരവാഹികളായ സുനിൽ ലാലൂർ, ശോഭ സുബിൻ, യൂത്ത് കോൺഗ്രസ്സ് നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട്സുമേഷ് പനാട്ടിൽ, പോഷക സംഘടനാ മണ്ഡലം പ്രസിഡണ്ട് ഗീത രാമദാസ്, പഞ്ചായത്ത് അംഗം ഫാത്തിമസലീം, കെ വി മോഹനൻ, എം എം ഇക്ബാൽ, സി കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇ ആർ രഞ്ചൻസ്വാഗതവും ജോസ് താടിക്കാരൻ നന്ദിയും രേഖപ്പെടുത്തി. സി പി ഐയിൽ നിന്ന് രാജിവെച്ച് കോൺഗ്രസ്സിൽചേർന്ന എം എ സലീമിനെ ഹാരമണയിച്ച് ജോസ് വള്ളൂർ സ്വീകരിച്ചു.

Related Posts