ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വലപ്പാട് പഞ്ചായത്തിൽ പൂർത്തീകരിച്ച വീടുകളുടെ പ്രഖ്യാപനവും ഗൃഹപ്രവേശന ചടങ്ങും നടന്നു.
വലപ്പാട്: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 10,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാനതല പ്രഖ്യാപനത്തിൻ്റെ ഭാഗമായി വലപ്പാട് പഞ്ചായത്തിൽ പൂർത്തീകരിച്ച വീടുകളുടെ പ്രഖ്യാപനവും ഗൃഹപ്രവേശനവും നടന്നു. ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ പട്ടാലി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ ഇ പി അജയഘോഷ്, അജ്മൽ ഷെരീഫ്, ഷൈൻ നെടിയിരിപ്പിൽ, വി ഇ ഒ ഫസീല എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് വി ആർ ജിത്ത് സ്വാഗതവും സെക്രട്ടറി ജോയ്സി വർഗീസ് നന്ദിയും പറഞ്ഞു.