വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ സർക്കാർ അടിയന്തര ശ്രദ്ധ പുലർത്തണം; അഡ്വ. സുനിൽ ലാലൂർ.
വലപ്പാട്:
വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ സർക്കാർ അടിയന്തര ശ്രദ്ധ പുലർത്തണം എന്ന് അഡ്വ സുനിൽ ലാലൂർ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് സാനിറ്റൈസർ മെഷീൻ നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് നിയാസ് പാണാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത്തീഫ് അന്തിക്കട് ,ട്രെഷറർ സുബൈർ തളിക്കുളം, ഹെൽത്ത് ഇൻസ്‌പെക്ടർ രമേഷ്, മെഡിക്കൽ ഓഫീസർ ഡോ. ഹസീബ്, ഹെഡ് നേഴ്‌സ് എൽസി, മറ്റു ആരോഗ്യ പ്രവർത്തകർ, അബ്ബാസ് വലപ്പാട്, ബഷീർ വലപ്പാട് ,അജ്മൽ നാട്ടിക എന്നിവർ പങ്കെടുത്തു.