വലപ്പാട് ജനകീയ അടുക്കളയ്ക്ക് സഹായവുമായി സ്നേഹത്തണൽ.

വലപ്പാട്: സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന ജനകീയ അടുക്കളയ്ക്ക് സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അരി സംഭാവന നൽകി. വലപ്പാട് ചന്തപ്പടിയിൽ പ്രവർത്തിക്കുന്ന ജനകീയ അടുക്കളയിലേക്കാണ് തൃപ്രയാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ നേരിട്ട് എത്തി അരി സംഭാവന നൽകിയത്.

രാജൻ പട്ടാട്ട് സ്വാഗതവും, വി സി അബ്ദുൾ ഗഫൂർ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ജിഹാസ് വലപ്പാട്, എം എ സലിം, ഹഫ്സത്ത് പി സി, അശോകൻ കണ്ണോത്ത്, വസന്ത ദേവലാൽ, സുനിൽകുമാർ ഉള്ളാട്ടിൽ, പ്രോംലാൽ പി ആർ, ജനകീയ അടുക്കളയുടെ പ്രസിഡണ്ട് മല്ലിക ദേവൻ ട്രസ്റ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related Posts