മഹാമാരിക്കിപ്പുറം ഓർമ്മിക്കാൻ ഒരു ഓണവുമായി വലപ്പാട് ക്ഷീരസംഘം

വലപ്പാട് : ഗുണമേന്മയുള്ള പാൽ വിൽപനയിലും ജനോപകാരപ്രദവും കർഷക സൗഹൃദപരവുമായി നിരവധി വ്യത്യസ്തമായ പരിപാടികൾ നടത്തിവരുന്ന കാമധേനു ക്ഷീരസംഘത്തിന്റെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഓണാഘോഷത്തിനു തുടക്കമായി.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ ഉത്പാദിപ്പിച്ച പൂക്കളും പച്ചക്കറികളും വിളവെടുക്കൽ ചടങ്ങ് കയ്പമംഗലം സ്പെഷൽ സ്കൂളിലെ കുട്ടിക്കൾക്കൊപ്പം എം എൽ എ സി സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ രമേഷ് , കൃഷി ഓഫീസർ സജിത എന്നിവർ ആശംസ നേർന്ന ചടങ്ങിൽ സംഘം സെക്രട്ടറി ഹനീഷ്കുമാർ സ്വാഗതം പറഞ്ഞു. തോട്ടത്തിലെ പൊരി മംഗലം മരത്തണലിൽ നടന്ന ചടങ്ങിൽ നാട്ടുകാരും രക്ഷിതാക്കളും NSS വളണ്ടിയർമാരും പങ്കെടുത്തു. മുറം നിറയെ പൂക്കളും മുഖം മൂടികളുമായി കുഞ്ഞുങ്ങളെ യാത്രയാക്കി. കാമധേനു സംഘത്തിന്റെ തോട്ടത്തിൽ നിന്ന് വിളവെടുത്ത പൂക്കൾ കൊണ്ട് പാലിയേറ്റീവ് കുടുംബങ്ങൾക്കും അതിഥികൾക്കും പൂച്ചെണ്ടുകൾ നൽകി. വരും ദിവസങ്ങളിൽ വിവിധ പരിപാടികൾ നടക്കും. കഴിഞ്ഞ സാമ്പത്തിക വർഷം പാൽ അളന്ന ക്ഷേമ നിധിയിൽ അംഗങ്ങളായ കർഷകർക്ക് ഓണം മധുരം പദ്ധതിയിൽ ധനസഹായം നൽകും. കാമധേനുവിൽ പാൽ അളക്കുന്ന എല്ലാ കർഷകർക്കും ഓണ സമ്മാന വിതരണം നടത്തും. എല്ലാ ക്ഷീര കർഷകർക്കും സൗജന്യ നിരക്കിൽ ധാതുലവണ മിശ്രിതം വിതരണം ചെയ്യും. തിരുവോണ ദിവസം സംഘത്തിൽ പാൽ അളക്കുന്ന ഏറ്റവും മുതിർന്ന കർഷകനായ തൈക്കല പറമ്പിൽ പത്മനാഭനെ പൊന്നാടയണിയിച്ച് ആദരിക്കും.

Related Posts