വലപ്പാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിന് തുടക്കം
വലപ്പാട്: വലപ്പാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിന്റെ ഉദ്ഘാടനം വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് പച്ചക്കറിതൈ നട്ടുകൊണ്ട് നിർവഹിച്ചു. വലപ്പാട് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് മലയാറ്റിൽ ആശാ ദിവാകരന്റെ സ്ഥലത്തു വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ സുനിതാ ബാബു സ്വാഗതം പറഞ്ഞു.
ചടങ്ങിൽ വലപ്പാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ പട്ടാലി, സഞ്ജയ് ഹക്കീം, മെമ്പർ രശ്മി ഷിജോ, ജെ എൽ ജി കൺവീനറായ ഷൈലജ ജയലാൽ, സി ഡി എസ് മെമ്പർമാരായ ഓമന ശ്രീവത്സൻ, ആശ വി വി, അനിത, ബ്ലോക്ക് കോഓർഡിനേറ്റർ ദേവി, സി എൽ സി കൺവീനർ മിനി, റജില, കുടുംബശ്രീ അക്കൗണ്ടന്റ് ലിജിത എന്നിവർ പങ്കെടുത്തു.