വലപ്പാട് പഞ്ചായത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്രിസ്കൂൾ കിറ്റ് വിതരണം ചെയ്തു.

വലപ്പാട്:

ടി വിയോ ഇൻറർനെറ്റ് സൗകര്യമോ ഇല്ലാത്തതിനാൽ കിളികൊഞ്ചൽ പരിപാടി കാണാൻ സാധിക്കാത്ത അംഗനവാടിയിലെ കുട്ടികൾക്ക് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്രിസ്കൂൾ കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണം പഞ്ചായത്ത്‌ പ്രസിഡണ്ട് ഷിനിത ആഷിക് ഉദ്ഘാടനം ചെയ്തു. പത്താം വാർഡിലെ നൂറ്റി ഒന്നാം നമ്പർ അംഗൻവാടി കുട്ടിക്കാണ് പ്രീ സ്കൂൾ കിറ്റ് വിതരണം നടത്തിയത്. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന 11 കുട്ടികളാണ് വലപ്പാട് പഞ്ചായത്തിൽ ഉള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധീർ പട്ടാലിയാണ് ഇക്കാര്യത്തിനായി സ്പോൺസറെ കണ്ടെത്തിയത്. അങ്കണപ്പൂമഴ ആക്ടിവിറ്റി ബുക്ക്, ക്രയോൺസ്, ചാർട്ട് പേപ്പറുകൾ, സ്കെച്ച് പേന, പെൻസിൽ, കത്രിക, പശ, കളർ പേപ്പറുകൾ, പെയിൻറിംഗ് സാമഗ്രികൾ, എ ഫോർ പേപ്പറുകൾ, നോട്ട്ബുക്ക് എന്നിങ്ങനെയാണ് കിറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.

ചടങ്ങിൽ വാർഡ് മെമ്പർ മണി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് മെമ്പർ വസന്ത ദേവലാൽ, അങ്കണവാടി വർക്കർ രജിത തുടങ്ങിയവർ പഞ്ചായത്തിലെ 11 കുട്ടികൾക്കും പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിനായി സ്പോൺസർഷിപ്പ് നൽകിയ ഫ്യൂഷൻ സോൺ പ്രൈവറ്റ് ലിമിറ്റഡ് സാരഥി ജാസിം ഹംസക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു.

Related Posts