ജാഗ്രതക്കൊപ്പം സന്നദ്ധ സേവനവും , മാതൃക ആയി വലപ്പാട് പൊലീസ് .
കൊവിഡ്കാല ജാഗ്രതാ പ്രവർത്തനങ്ങളിൽ വ്യാപൃതരായ വലപ്പാട് പൊലീസിന്, തൃപ്രയാർ പാണ്ഡൻ കുളങ്ങര അമ്പലത്തിനടുത്തു നിന്നും വന്ന ഫോൺ കാളിൽ , ആ മേഖലയിൽ 6 കുടുംബത്തിനുള്ള ഭക്ഷണസാധനങ്ങളുടെ ആവശ്യമാണ് ലഭിച്ചത് . ആരെയെങ്കിലും ചുമതലയേല്പിച്ചു മാറിനിൽക്കാതെ പോലീസ് തന്നെ നേരിട്ട് കുടുംബങ്ങൾക്ക് ആവശ്യമായ പച്ചക്കറി, പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.വലപ്പാട് എസ് എച്ച് ഓ സുമേഷ് കെ , എ എസ് ഐ വി എ നൂറുദ്ധീൻ, ജനമൈത്രി ബീറ്റ് ഓഫീസർ മാരായ ലെനിൻ, രാജേഷ്, സി പി ഓ രജനി തുടങ്ങിയവർ വീടുകളിൽ നേരിട്ടു എത്തിയാണ് കിറ്റുകൾ നൽകിയത്.