വലപ്പാട് രാമംകുളം നവീകരിച്ച് നാടിന് സമർപ്പിച്ചു
തൃശ്ശൂർ: വലപ്പാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 9ൽ തൃശൂർ ജില്ലാ പഞ്ചായത്ത് 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25,00,000 ചിലവഴിച്ച് നവീകരിച്ച രാമംകുളം സമർപ്പണം തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ആർ ജിത്ത് അദ്ധ്യക്ഷനായി. വലപ്പാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുധീർ പട്ടാലി, പൊതുപ്രവർത്തകരായ വി ആർ ബാബു, ടി എസ് മധുസൂദനൻ, വികാസ് ചക്കാലക്കൽ, സിജു തയ്യിൽ എന്നിവർ ആശംസകൾ നേർന്നു. പി ആൻഡ് എസ് ഡവലപ്പേഴ്സ് എം ഡി ആർ പ്രദീപിനെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് സെക്രട്ടറി സി ൻ ഷിനിൽ നന്ദി പറഞ്ഞു.