വലപ്പാട് സെൻറ് സെബാസ്റ്റ്യൻസ് ആർ സി എൽ പി സ്കൂളിൽ പുന:ർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം.

വലപ്പാട് : "പള്ളികൾക്കൊപ്പം പള്ളിക്കൂടം" 1893 ൽ ആരംഭിച്ച സെൻറ് സെബാസ്റ്റ്യൻസ് ആർ സി എൽ പി സ്കൂൾ നിരവധി കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന മുത്തശ്ശിയാണെന്ന് പൂർവ്വ വിദ്യാർത്ഥി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മാണ കമ്മിറ്റി ചെയർമാൻ ഇ കെ തോമസ് മാസ്റ്റർ അഭിപ്രായപ്പെട്ടു. സ്കൂൾ മുറ്റത്ത് ഓർമ്മകൾ പങ്ക് വെച്ച് "സ്ലേയ്റ്റും പെൻസിലും "പരിപാടി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു. 128 വർഷം പിന്നിട്ട സ്കൂൾ നാളെ മുതൽ പൊളിച്ച് നീക്കി പുന:ർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.

ഒ എസ് എ പ്രസിഡണ്ട് ജോസ് താടിക്കാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.ബാബു അപ്പാടൻ മുഖ്യാതിഥിയായി. പൂർവ്വ വിദ്യാർത്ഥി ആറാം വാർഡ് ഗ്രാമപഞ്ചായത്ത് അംഗം ബി കെ മണിലാൽ, എ എ ആൻ്റണി, പള്ളി ട്രസ്റ്റി ഷിജോ പുത്തൂർ, ഇ സി കൊച്ചുദേവസ്സി, എം പി ടി എ പ്രസിഡണ്ട് മേഗിരാജീവ്, പി ആർ പ്രേമൻ, സുവിത്ത്കുന്തറ, ഒ എസ് എ ജോ സെക്രട്ടറി പി എ ജോസഫ്, ട്രഷറർ പി എഫ് സേവ്യർ എന്നിവർ സംസാരിച്ചു.

Related Posts