വലപ്പാട് സർവ്വീസ് സഹകരണബാങ്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
വലപ്പാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വാഴൂർ ശ്രീനിവാസൻ വൈദ്യർ സ്മാരക എന്റോവ്മെന്റും, സഹകാരി എന്റോവ്മെന്റ് വിദ്യാഭ്യാസ അവാർഡുകളുടെ വിതരണോദ്ഘടാനവും തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുണൻ നിർവഹിച്ചു, ബാങ്ക് പ്രസിഡണ്ട് രാജിഷ ശിവജി അദ്ധ്യക്ഷത വഹിച്ചു, സഹകാരി അവാർഡുകളുടെ വിതരണം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദും വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്കും ചേർന്ന് നിർവഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ മല്ലിക ദേവൻ മുഖ്യാഥിതിയായി, പഞ്ചായത്ത് മെമ്പർമാർ, ഭരണ സമിതി അംഗങ്ങൾ എന്നിവർ സനിഹിതരായിരുന്നു, യോഗത്തിന് ബാങ്ക് സെക്രട്ടറി വി ആർ ബാബു സ്വാഗതവും സി കെ കുട്ടൻ മാസ്റ്റർ നന്ദിയും പറഞ്ഞു