വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി നവദമ്പതികൾ.

വലപ്പാട് വിവാഹ ദിനത്തിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി നവദമ്പതികൾ.

തൃപ്രയാർ:

വലപ്പാട് ബീച്ച് കുന്നുങ്ങൽ വീട്ടിൽ സണ്ണി ഉഷ ദമ്പതികളുടെ മകൻ അഖിലും കൈപ്പമംഗലം ബീച്ച് പള്ളത്ത് വീട്ടിൽ മിനി ലോഹിദാക്ഷന്റെ മകൾ അക്ഷയയുടെയും വിവാഹ ദിനത്തിലാണ് വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകിയത്. എം എൽ എ, സി സി മുകുന്ദൻ ഏറ്റുവാങ്ങി. സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ കെ ജിതേന്ദ്ര ബാബു, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, സി പി എം ബ്രാഞ്ച് സെക്രട്ടറി കെ കെ കിഷോർ, പി വി ബിജു, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related Posts