വലപ്പാട് ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ കപ്പ കൃഷി വിളവ് എടുത്ത് മെമ്പറും ആർ ആർ ടി അംഗങ്ങളും.
വലപ്പാട് ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ രോഹിണി തൊഴിലുറപ്പ് ഗ്രൂപ്പ് നട്ടുവളർത്തിയ കപ്പ കൃഷിയുടെ വിളവ് വാർഡ് മെമ്പർ വൈശാഖ് വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ആർ ആർ ടി ടീം വിളവെടുത്തു .
അപ്രതീക്ഷിതമായ മഴയെ തുടർന്ന് വെള്ളമിറങ്ങി കപ്പ കൃഷി നശിക്കുമെന്ന് സാഹചര്യത്തിലാണ് തൊഴിലുറപ്പ് അമ്മമാർ വാർഡ് മെമ്പറെ ബന്ധപ്പെട്ടത് . കോവിഡിന്റെ സാഹചര്യത്തിൽ കൂട്ടമായി പണിയെടുക്കുന്നതിനുള്ള തൊഴിലുറപ്പു അമ്മമാരുടെ ബുദ്ധിമുട്ടു കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു പ്രവർത്തനത്തിന് ആർ ആർ ടി ടീം തയ്യാറായതെന്നും ഇത്തരം സാഹചര്യങ്ങളിൽ രാഷ്ട്രീയത്തിനപ്പുറമുള്ള നാട്ടിലെ യുവാക്കളുടെ കൂട്ടായ്മയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മെമ്പർ വൈശാഖ് വേണുഗോപാൽ പറഞ്ഞു.
ആർ ആർ ടി അംഗങ്ങളായ ബൈജു പനപറമ്പിൽ, ജിതേഷ് ജനാർദ്ദനൻ, പ്രവീൺ രാമത്ത്, സഹദ്, അഷ്ടമൂർത്തി, എന്നിവർ നേതൃത്വം നൽകി