വലപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തേ താലൂക്ക് ആശുപത്രിയായി ഉയർത്തണം: സി പി ഐ നാട്ടിക മണ്ഡലം സമ്മേളന പ്രമേയം
പെരിങ്ങോട്ടുകര: തീരദേശത്തേ നിർധന രോഗികളുടെ ഏക ആശ്രയമായ വലപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തേ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് സി പി ഐ നാട്ടിക മണ്ഡലം സമ്മേളനം പാസാക്കിയ പ്രമേയത്തിൽ പറയുന്നു.ആധുനിക സൗകര്യങ്ങളും രാത്രികാല ഡോകടർമാരുടെ സേവനം ഉൾപ്പെടെ സജ്ജമാക്കണമെന്നും പ്രമേയത്തിൽ തുടർന്ന് പറയുന്നു.
രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന്റെ സമാപന ദിനത്തിൽ മണ്ഡലം സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ
പൊതുചർച്ച നടന്നു.വിവിധ ലോക്കൽ കമ്മറ്റികളിൽ നിന്നുള്ള പ്രതിനിധികൾ ചച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് ചർച്ചകൾക്ക് സെക്രട്ടറി മറുപടി നൽകി. എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സി പി ഐ ദേശീയ കൗൺസിൽ അംഗം സി എൻ ജയദേവൻ, ടി ആർ രമേഷ്കുമാർ, വി എസ് സുനിൽകുമാർ, ഷീല വിജയകുമാർ, ഷീന പറയങ്ങാട്ടിൽ, എം സ്വർണ്ണലത, കെ പി സന്ദീപ്
എന്നിവർ സംസാരിച്ചു. 25 അംഗ മണ്ഡലം കമ്മററിയേയും ജില്ലാ സമ്മേളന പ്രതിനിധിയായി29 അംഗങ്ങളെയും തെരെഞ്ഞെടുത്തു. സെക്രട്ടറിയായി സി ആർ മുരളീധരനെ തെരെഞ്ഞെടുത്തു.