പരീക്ഷാ വിജയികളെ ആദരിച്ച് വലപ്പാട് ഗവൺമെന്റ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

വലപ്പാട് : വലപ്പാട് ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നും, കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ നിന്നും പത്താം ക്ലാസ്സ്, പ്ലസ്‌ ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ച് 1992-93 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മ.

aadharam 3.jpeg

'ആദരം' എന്ന പേരിൽ നടന്ന പരിപാടി വലപ്പാട് ഗവൺമെന്റ് ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക ജിഷ ഉദ്ഘാടനം ചെയ്തു . തങ്ങളിരുന്നു പഠിച്ച അതേ ക്ലാസ്സുകളിലിരുന്നു പഠിച്ചവരെയും വിവിധ സ്കൂളുകളിൽ പഠിക്കുന്ന തങ്ങളുടെ മക്കളെയും ഒരേ വേദിയിൽ ആദരിക്കാൻ കഴിഞ്ഞത് മികച്ച അനുഭവമായതായി കൂട്ടായ്മയിലെ അംഗങ്ങൾ അറിയിച്ചു .

aadharam 4.jpeg

പ്രധാനാദ്ധ്യാപിക ജിഷ ഉപഹാരങ്ങൾ വിതരണം ചെയ്തു. എം.എ.രിഹാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം കൺവീനർ പി.ജി.ദിലീപ് നന്ദി രേഖപ്പെടുത്തി .കൂട്ടായ്മയിലെ അംഗങ്ങളായ സലീം അബൂബക്കർ, ഗിരീഷ് വെന്നിക്കൽ, മണി പൊറ്റെക്കാട്ട് , വി.ജി.ഷൈൻ മാസ്റ്റർ, ഫൈസൽ മാഗ്നെറ്റ് , നസീർ വലപ്പാട്, എൻ.വി.ഷൺമുഖരാജ്, സുധ.എൻ.എസ്, അമ്പിളി , എ.കെ.ഷൈലജ , ഷമീല , സുബീഷ് മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts