വലപ്പാട് ഗവ. സാമൂഹ്യ ആരോഗ്യ കേന്ദ്രം താലൂക്ക് പദവിയിലേക്ക് ഉയർത്താൻ ശ്രമിക്കും - സി.സി.മുകുന്ദൻ എം എൽ എ
വലപ്പാട്: ഗവ. സാമൂഹ്യാരോഗ്യകേന്ദ്രം താലൂക്ക് പദവിയിലേക്ക് ഉയർത്താൻ ശ്രമിക്കുമെന്ന് സി.സി.മുകുന്ദൻ എം.എൽ എ. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഡോക്ടർ ടു ഡോർ പദ്ധതി ഇന്ന് രാവിലെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു.എന്ത് വികസന പ്രവർത്തനം കൊണ്ട് വന്നാലും ജീവനക്കാർ അർപ്പണബോധമുണ്ടാവണം. സാധാരണക്കാർ ദിവസവും എന്നെ വിളിക്കുന്നുണ്ട് . പരാതികൾ കേൾക്കുന്നുണ്ട് എംഎൽഎ പറഞ്ഞു. തുടർന്ന് യോഗത്തിൽ പ്രസിഡൻറ് കെ സി പ്രസാദ് അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡാനന്തര ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി ഡോക്ടർ ടു ഡോർ പദ്ധതിക്ക് ഇന്ന് തുടക്കമായി. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിനിത ആഷിക് മുഖ്യാതിഥിയായിരുന്നു. വൈസ്.പ്രസിഡൻറ് മിനി മുരളി, വലപ്പാട് ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡൻറ് ജിത്ത്, ജനപ്രതിനിധികളായ കെ.ബി സുരേഷ്, മല്ലിക ദേവൻ, ബിജോയ് ആനന്ദ്.സി.ആർ ഷൈൻ എന്നിവർ പ്രസംഗിച്ചു സി.എച്ച്.സി. സൂപ്രണ്ട് സി.എസ്.രാധാകഷ്ണൻ പദ്ധതി വിശദീകരണം നടത്തി. സി.കെ. സംഗീത് സ്വാഗതവും, എച്ച് - എസ്.സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. ജനപ്രതിനിധികളായ നിമിഷ അജിഷ്, ജൂബി പ്രദീപ്, വസന്തദേവലാൽ, ലിന്റ സുഭാഷ് , ഭഗീഷ് പൂരാടൻ, ഇബ്രാഹിം പടുവിങ്ങൽ, കെ.ബി.സുധ, ഇ.പി.അജയഘോഷ്, കെ.ബി.ഷൺമുഖൻ, സി.പി.എം ലോക്കൽ സെക്രട്ടറി ജിതേന്ദ്രബാബു, വലപ്പാട് സി എച്ച്.സി. സൂപ്രണ്ട് ഡോ : നസീമ, ആശുപത്രിയിലെഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർഎന്നിവർ പങ്കെടുത്തു.