പൂർവ്വ വിദ്യാർത്ഥിക്ക് ചൂരൽ കൊണ്ട് തല്ല് നൽകി ഒരു ഉദ്ഘാടനം

39 വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടിയ സുഹൃത്തുകൾക്ക് കണ്ടും സംസാരിച്ചും മതിയായില്ല

തൃശൂർ: വലപ്പാട് ഗവ. ഹൈസ്കൂളിലെ 1982 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "സെറ്റ് കൂട്ടം" ഒത്ത് ചേർന്നു. എടമുട്ടം ലയൺസ് ഹാളിൽ നടന്ന ഒത്തുചേരലിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും വലപ്പാട് ഹൈസ്‌കൂളിലെ പ്രധാന അദ്ധ്യാപകനുമായിരുന്ന ശ്രീ ഗോവിന്ദൻ മാസ്റ്റർ ക്രിസ്മസ് കേക്ക് മുറിച്ചും, മുൻ വിദ്യാർത്ഥി സി പി സാലിഹിന് ചൂരൽ കൊണ്ട് പ്രതീകാത്മകമായി ഒരു തല്ല് നൽകിയുമാണ് ഉദ്ഘാടനം ചെയ്തത്. മുൻകാല സ്കൂൾ ഓർമ്മകൾ ഗൃഹാതുരതയോടെ മാസ്റ്റർ പങ്ക് വെച്ചു. തുടർന്ന് വിവിധ കലാ പരിപാടികളും മത്സരങ്ങളും നടന്നു.

ഹരിനാഥ്‌ കെ പി , ദിനേഷ് ബാബു, മഞ്ജുഷ, ദീപക്ക്, സാലിഹ് എന്നിവർ ആശംസകൾ നേർന്നു. അയ്യപ്പദാസ്, മൊഹ്‌സിൻ പാണ്ടികശാല, സുനിൽ കുമാർ എ പി, ശശികുമാർ എന്നിവർ സന്നിഹിതരായിരുന്നു. കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടാക്കി കൊണ്ട് വന്ന വിവിധ ഭക്ഷ്യ വിഭവങ്ങൾ എല്ലാവരും ആസ്വദിച്ചു. പലരും 39 വർഷങ്ങൾക്ക് ശേഷം ആദ്യമായി കണ്ടു മുട്ടുകയായിരുന്നു. പലർക്കും കണ്ടും സംസാരിച്ചും മതിയായില്ല.

Related Posts