വലപ്പാട് ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് വാഴക്കന്ന് വിതരണം നടത്തി

വലപ്പാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതി പ്രകാരം കൃഷി ഭവന്റെ നേതൃത്വത്തിൽ കർഷകർക്ക് വാഴക്കന്ന് വിതരണം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ പ്രില്ല സുധി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഫാജിത റഹ്മാൻ, വാർഡ് മെമ്പർമാരായ ഇ പി അജയ് ഘോഷ്, സിജി സുരേഷ്, പ്രഹർഷൻ, ജ്യോതി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഒരു കർഷകന് 20 വാഴകന്നുകൾ വരെ നൽകും. പഞ്ചായത്ത് 50000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്

Related Posts