തൃശൂർ വലപ്പാട് ഗ്രാമ പഞ്ചായത്തിലെ 2021-22 ജനകീയസൂത്രണ പദ്ധതി പ്രകാരം വയോജനങ്ങളുടെ ജനറൽ വിഭാഗം കട്ടിൽ വിതരണം നടത്തി
വലപ്പാട്: ഗ്രാമ പഞ്ചായത്തിലെ 2021-22 ജനകീയസൂത്രണ പദ്ധതി പ്രകാരം വയോജനങ്ങളുടെ ജനറൽ വിഭാഗം കട്ടിൽ വിതരണം തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ഉദ്‌ഘാടനം നിർവഹിച്ചു.
609000രൂപ പദ്ധതി വിഹിതം വിലയിരുത്തിയാണ് 20 വാർഡുകളിലെ 145പേർക് കട്ടിൽ വിതരണം നടത്തിയത്. വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ മെമ്പർ മഞ്ജുള അരുണൻ വീശിഷ്ട അഥിതി ആയിരുന്നു. വൈസ് പ്രസിഡണ്ട് വി ആർ ജിത്ത്, സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗങ്ങളായ തപതിസുധീഷ്, കെ എ അനിത കാർത്തികേയൻ, മറ്റു ജനപ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വലപ്പാട് പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ പട്ടാലി സ്വാഗതവും, ഐ സി ഡി എസ് സൂപ്പർവൈസർ ഷീനത്ത് നന്ദിയും പറഞ്ഞു.