വലപ്പാട് ഗ്രാമ പഞ്ചായത്ത് വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം നടന്നു
വലപ്പാട് ഗ്രാമ പഞ്ചായത്ത് 2020 -21 വാർഷിക പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം നടന്നു.
പഞ്ചായത്ത് ഹാളിൽ വെച്ച നടന്ന ചടങ്ങിനു കെ കെ പ്രഹർഷൻ സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തപതി സുധി അധ്യക്ഷയായ ചടങ്ങ് വൈസ് പ്രസിഡണ്ട് വി ആർ ജിത്ത് ഉദ്ഘാടനം ചെയ്‌തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുധീർ പട്ടാലി, മെമ്പർമാരായ സിജി, ജ്യോതിരവീന്ദ്രൻ എന്നിവർ ആശംസയും മെമ്പർ അജയഘോഷ് നന്ദിയും പറഞ്ഞു.