വയോജന ദിനത്തിൽ ശ്രദ്ധേയമായ പരിപാടിയുമായി വലപ്പാട് ഗ്രാമപഞ്ചായത്ത്
വലപ്പാട്: വലപ്പാട് ഗ്രാമ പഞ്ചായത്ത് വയോജന ദിനത്തിൽ, കോതക്കുളം സെന്ററിലെ വയോജന പാർക്കിൽ സിനിമാപ്രദർശനം നടത്തി. പ്രായമായവരുടെ മാനസിക ഉല്ലാസത്തിനെ ലക്ഷ്യമിട്ട് നിർമ്മിച്ച വയോജന പാർക്കിൽ, വയോജന ദിനത്തിൽ സംഘടിപ്പിച്ച സിനിമാപ്രദർശനം ശ്രദ്ധേയമായി. തുടർന്നും ഇത്തരം പ്രദർശനങ്ങളും, പരിപാടികളും നടത്തുന്നതിന് പാർക്ക് പ്രയോജനപെടുത്തണമെന്ന്, പങ്കെടുത്തവർ അഭിപ്രായപെട്ടു.
പഞ്ചായത്ത് പ്രഡിഡന്റ് ഷിനിത ആഷിക്ക്, വൈസ് പ്രസിഡന്റ് ജിത്തു, വാർഡ് മെമ്പര്മാരായ അനിത തൃദീപ്, അജയഘോഷ്, പ്രഹർഷൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാസ്റ്റർ, ജനച്ചിത്ര ഫിലിം സൊസൈറ്റി പ്രവർത്തകരായ പ്രദീപ് ലാൽ, കിഷോർ കുമാർ, അരവിന്ദൻ എന്നിവരും മറ്റു രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.