വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ച് വലപ്പാട് കാമധേനു ക്ഷീരോത്പാദക സഹകരണ സംഘം

വലപ്പാട് കാമധേനു ക്ഷീരോത്പാദക സഹകരണ സംഘം ലോക ക്ഷീരദിനത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു.വലപ്പാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സുധീർ പട്ടാലി അധ്യക്ഷനായ ചടങ്ങിൽ നാട്ടിക എം എൽ എ സി സി മുകുന്ദൻ അവാർഡ് ജേതാക്കളെ മെമന്റോ നൽകി ആദരിച്ചു. സ്നേഹ യതീന്ദ്രൻ, ഹാഫിസ്, പത്മരാഗ്, ദീപ്തി സുമേഷ്, എബിൻ ദാസ്, മിംന മണിലാൽ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി