വലപ്പാട് മുത്തങ്ങാടി സ്നേഹക്കൂട്ടായ്മ വാർഷികം സംഘടിപ്പിച്ചു
തൃശ്ശൂർ:വലപ്പാട് മൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന മുത്തങ്ങാടി സ്നേഹക്കൂട്ടായ്മയുടെ ഒന്നാം വാർഷിക പൊതുയോഗം സുനിൽദത്ത് തണ്ടാശ്ശേരിയുടെ വീടിന് പരിസരത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ചു.പൊതുയോഗം വലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ സിജി സുരേഷ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് ഫ്രാൻസിസ് വാഴപ്പിള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ബാബു പി എസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഉണ്ണികൃഷ്ണൻ എം ജി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങിന് ജോ. സെക്രട്ടറി സുനിൽ ദത്ത് തണ്ടാശ്ശേരി സ്വാഗതവും, ട്രഷറർ ഉണ്ണികൃഷ്ണൻ എം ജി നന്ദിയും പറഞ്ഞു.
ഫ്രാൻസിസ് വാഴപ്പിളളി (പ്രസിഡണ്ട്) ബാബു പി എസ് , ജോർജ്ജ് വടകൂട്ട് എന്നിവരെ വൈസ് പ്രസിഡുണ്ടുമാരായും, സെക്രട്ടറിയായി സീനചന്ദ്രനെയും ജോ.സെക്രട്ടറിമാരായി സുനിൽദത്ത് തണ്ടാശ്ശേരി, ഷിനോജ് പി എസ് എന്നിവരെയും ട്രഷറായി ഉണ്ണികൃഷണൻ എം ജി എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു.