വലപ്പാട് 'ഭിന്നശേഷിക്കാർക്ക് ഉപകരണ വിതരണം' എന്ന പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വലപ്പാട്: വലപ്പാട് പഞ്ചായത്തിൽ 2021- 22 വർഷത്തെ 'ഭിന്നശേഷിക്കാർക്ക് ഉപകരണ വിതരണം' എന്ന പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച അർഹതാ നിർണയ ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ആർ ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ജോയ്സി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് അർഹതപ്പെട്ട ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുമെന്നും ക്യാമ്പിൽ മെഡിക്കൽ കോളേജിൽനിന്നുള്ള മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാണെന്നും ഷിനിത ആഷിഖ് പറഞ്ഞു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ അനിത കാർത്തികേയൻ, തപതി, മറ്റ് മെമ്പർമാർ, മഞ്ചേരി മെഡിക്കൽ കോളേജ് ഓർത്തോ സർജൻ അബ്ദുൽ റഷീദ്, വികലാംഗ കോർപ്പറേഷൻ ഓഡിയോളജിസ്റ്റ് അഖിൽ പി ജെ എന്നിവർ പങ്കെടുത്തു. ഐ സി സൂപ്പർവൈസർ ഷീനത്ത് നന്ദി രേഖപ്പെടുത്തി.