വലപ്പാട് പള്ളിപ്രം വിദ്യാവിലാസം സ്കൂൾ പ്രവേശനോത്സവവും കേരളപ്പിറവി ദിനവും ആചരിച്ചു.

വലപ്പാട്: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് പ്രവേശനോത്സവം നടത്തുന്ന സാഹചര്യത്തിൽ, വലപ്പാട് പള്ളിപ്രം സ്കൂൾ വർണാഭമായ പ്രവേശനോത്സവവും കേരളപ്പിറവി ദിനവും സംയുക്തമായി ആചരിച്ചു. നീണ്ട പതിനെട്ടു മാസങ്ങൾക്ക് ശേഷമാണ് വിദ്യാര്തഥികൾ ഇന്ന് സ്കൂളിൽ എത്തിയത്. പഞ്ചായത്ത് വാർഡ് മെമ്പർ കെ കെ പ്രഹർഷൻ അക്ഷരദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രധാനാദ്ധ്യാപിക ജയശ്രീ അധ്യക്ഷത വഹിച്ചു. കേരളപ്പിറവിയോടനുബന്ധിച്ച് കുട്ടികളുടെ പ്രസംഗവും ഗാനാലാപനവും ഉണ്ടായിരുന്നു.

പി ടി എ പ്രസിഡണ്ട് ഗ്രീഷ്മ ദിലീപ് സ്വാഗതം പറഞ്ഞച്ചടങ്ങിൽ മുൻ പി ടി എ പ്രസിഡണ്ട് മധു ആശംസകൾ അർപ്പിച്ചു. റസിയ ടീച്ചർ നന്ദി പറഞ്ഞു.

Related Posts