ഭാരതം 100 കോടി വാക്സിനേഷൻ ഡോസുകൾ പിന്നിട്ട സാഹചര്യത്തിൽ വലപ്പാട് പഞ്ചായത്ത് ബി ജെ പി മെമ്പർമാർ ആരോഗ്യപ്രവർത്തകരെ ആദരിച്ചു
വലപ്പാട്: ഭാരതം 100 കോടി വാക്സിനേഷൻ ഡോസുകൾ പിന്നിട്ട സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനമുൾക്കൊണ്ട് ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി വലപ്പാട് പഞ്ചായത്തിലെ ബി ജെ പി മെമ്പർമാരുടെ നേതൃത്വത്തിൽ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോക്ടർ നസീമ, ഹെൽത്ത് ഇൻസ്പെക്ടർ രമേഷ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും മധുരം നൽകി. 17-ാം വാർഡ് മെമ്പർ ഷൈൻ നെടിയിരിപ്പിൽ, രണ്ടാം വാർഡ് മെമ്പർ രശ്മി ഷിജോ എന്നിവരുടെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്.