വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യ വലപ്പാട് പഞ്ചായത്ത് യൂണിറ്റ് രൂപീകരിച്ചു

വലപ്പാട് : ഭിന്ന ശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യ വലപ്പാട് പഞ്ചായത്ത് യൂണിറ്റ് രൂപീകരണം വലപ്പാട് കെ സി മെമ്മോറിയൽ ഹാളിൽ വെച്ച് നടന്നു. ആർ രമേശൻ അധ്യക്ഷനായ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിതാ ആഷിക് നിർവഹിച്ചു. അന്തരിച്ച മുൻ ഭാരവാഹി കെ വി ബാബുവിന്റെ ഫോട്ടോ അനാച്ഛാദനം വാർഡ് മെമ്പർ ഷൈൻ നെടിയിരിപ്പിൽ നിർവഹിച്ചു. രാജേഷ് വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിന് ഫാത്തിമ സലീം വാർഡ് മെമ്പർ, വിജി സുഗതൻ (വികാലംഗ അസോസിയേഷൻ സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡണ്ട് ), റഫീഖ് (വികലാംഗ അസോസിയേഷൻ സെൻട്രൽ കമ്മിറ്റി ജോ സെക്രട്ടറി), തിലകൻ നെടിയിരിപ്പിൽ, മുകുന്ദൻ (വികലാംഗ അസോസിയേഷൻ സെൻട്രൽ കമ്മിറ്റി ജോ സെക്രട്ടറി), വിൻസന്റ് (ജോ സെക്രട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ചു.

പുതിയ ഭാരവാഹികളായി രാജേഷ് വിജയൻ(സെക്രട്ടറി), തിലകൻ നെടിയിരിപ്പിൽ (പ്രസിഡണ്ട് ), രാജു(ഖജാൻജി) എന്നിവരെയും പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു

Related Posts