വലപ്പാട് എസ് സി വിദ്യാർഥികൾക്ക് ഫർണീച്ചറും, യുവജന ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റും വിതരണം ചെയ്തു
തൃശൂർ: വലപ്പാട് ഗ്രാമപഞ്ചായത്തിലെ 2021- 22 പദ്ധതിപ്രകാരം എസ് സി വിദ്യാർഥികൾക്ക് ഫർണീച്ചറും, യുവജന ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകളും വിതരണം ചെയ്തു. വിതരണോദ്ഘാടനം വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ആർ ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അനിതാ കാർത്തികേയൻ, തപതി, ജനപ്രതിനിധികളായ ബി കെ മണിലാൽ, മണി ഉണ്ണികൃഷ്ണൻ, കെ കെ പ്രഹർഷൻ, രശ്മി ഷിജോ, യൂത്ത് കോർഡിനേറ്റർ സൂരജ് എന്നിവർ പങ്കെടുത്തു. നാലു ലക്ഷം രൂപ വകയിരുത്തി പഞ്ചായത്തിലെ 78 വിദ്യാർഥികൾക്ക് ഫർണീച്ചറും, 70000 രൂപ വകയിരുത്തി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 12 ക്ലബ്ബുകൾക്ക് 5000 രൂപ വിലമതിക്കുന്ന സ്പോർട്സ് ഉപകരണങ്ങൾ അടങ്ങിയ കിറ്റുകളുമാണ് വിതരണം ചെയ്തത്. ചടങ്ങിൽ പള്ളിപ്പുറം ഫിഷറീസ് സ്കൂൾ പ്രധാന അധ്യാപികയായ സജിത നന്ദി പറഞ്ഞു.