വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഇടവകയിലെ വിശുദ്ധ റൊസാരിയോ മാതാവിന്റെ 160 മത് ദർശന തിരുനാളിന്റെ കൊടിയേറ്റം
വലപ്പാട് : വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഇടവകയിലെ വിശുദ്ധ റൊസാരിയോ മാതാവിന്റെ 160 മത് ദർശന തിരുനാളിന്റെ കൊടിയേറ്റം ഫാ.ബാബു അപ്പാടൻ നിർവ്വഹിച്ചു. 24, 25 തിയ്യതികളിലാണ് തിരുനാൾ. 25 ന് കുർബ്ബാന, ലദീഞ്ഞ്, നൊവേന 6.45ന്. ആലോഷമായ പാട്ടുകുർബ്ബാന മുഖ്യകാർമ്മികൻ ആർച്ച് ബിഷപ്പ് എമിരെയ്റ്റ്സ് മാർ.ജേക്കബ്ബ് തൂങ്കുഴി നിർവ്വഹിക്കും. വൈകീട്ട് ഏഴിന് പള്ളി ചുറ്റി ജപമാല പ്രദിക്ഷണത്തോടെ സമാപിക്കും. ദിവസേന രാവിലെ 6.45 ന് കർബ്ബാന, ലദീഞ്ഞ് നൊവേന തിരുനാൾ ദിവസം വരെയുണ്ടാവും.