വിളവെടുത്ത കപ്പ യോഗിനിമാതാ ബാലികാസദനത്തിലേക്ക് നൽകി 20 -ആം വാർഡ് ആർ ആർ ടി.
വിളവെടുത്ത കപ്പ യോഗിനിമാതാ ബാലികാസദനത്തിലേക്ക് നൽകി വലപ്പാട് 20 -ആം വാർഡ് ആർ ആർ ടി.

വലപ്പാട് ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിലെ രോഹിണി തൊഴിലുറപ്പ് ഗ്രൂപ്പിന് വേണ്ടി ആർ ആർ ടി അംഗങ്ങൾ വിളവെടുത്ത കപ്പയാണ് വാർഡ് മെമ്പറായ വൈശാഖ് വേണുഗോപാലിന്റെ നേതൃത്വത്തിൽ യോഗിനിമാതാ ബാലികാസദനത്തിലേക്ക് നൽകിയത്. ബാലികാസദനം സെക്രട്ടറി എൻ എസ് സജീവ്, സുനിൽ അരയം പറമ്പിൽ എന്നിവർ കപ്പ ഏറ്റുവാങ്ങി. വാർഡ് മെമ്പർ വൈശാഖ് വേണുഗോപാൽ, ആർ ആർ ടി അംഗങ്ങളായ സഹദ്, പ്രവീൺ, ജിതേഷ് ജനാർദ്ദനൻ, ബൈജു പനപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
ഈ മഹാമാരി കാലഘട്ടത്തിൽ തങ്ങളുടെ ഏറെനാളത്തെ കഷ്ടപ്പാട് ആയ 50 കിലോ ഓളം വരുന്ന കപ്പ സൗജന്യമായി നൽകിയ രോഹിണി തൊഴിലുറപ്പ് ഗ്രൂപ്പ് തീരദേശ മേഖലയുടെ നന്മയുടെ പ്രതീകം ആണെന്ന് വാർഡ് മെമ്പർ വൈശാഖ് വേണുഗോപാൽ പറഞ്ഞു.