മഹാകവി വള്ളത്തോൾ നാരായണ മേനോൻ പിറന്നു വീണ തറവാടിനോടുള്ള ആധികൃതരുടെ അവഗണയിൽ പ്രതിഷേധിച്ച് മുന്നോക്ക സമുദായ ഐക്യമുന്നണി

കൊച്ചി: മഹാകവി വള്ളത്തോൾ നാരായണ മേനോൻ ജനിച്ചു വളർന്ന തിരൂർ മംഗലം പുല്ലണിയിലെ തറവാടിനോടുള്ള അധികൃതരുടെ അനാസ്ഥ ആശങ്ക ഉളവാക്കുന്നതെന്ന് മുന്നോക്ക സമുദായ ഐക്യ മുന്നണി. 2010 ലാണ് ഒരു പ്രാദേശിക ട്രസ്റ്റിന് തറവാടും കളരിയും ഉൾപ്പെടെ 20 സെൻ്റ് ഭൂമി സ്മാരകത്തിനായി കൈമാറിയത്. 2 നൂറ്റാണ്ടിലേറെ പഴക്കമുള്ള കളരിയും എട്ടുകെട്ടും പൊളിച്ചു കളഞ്ഞ് കോൺക്രീറ്റ് കെട്ടിടം പണിത ട്രസ്റ്റിൻ്റെ നടപടി അംഗീകരിക്കാനാവില്ലെന്നും ലയാള സാഹിത്യത്തിനും കേരള സംസ്കാരത്തിനും മഹത്തായ സംഭാവനകൾ നൽകിയ മഹാകവി വള്ളത്തോളിൻ്റെ തറവാട് സമുചിതമായി സംരക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്നും മുന്നോക്ക സമുദായ ഐക്യ മുന്നണി ആവശ്യപ്പെടുന്നു. വള്ളത്തോൾ സ്മാരകത്തോടുള്ള അവഗണന തുടർന്നാൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് വരുമെന്ന് മുന്നണി നേതാക്കളായ അരവിന്ദാക്ഷ കുറുപ്പ്, സുരേഷ് ബാബു വാഴൂർ, ഡോ.ദിനേശ് കർത്ത, നാരായണൻ ഉണ്ണി, സതീഷ് കുമാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Related Posts