വള്ളിവട്ടം സഹകരണ ബാങ്കിൽ കാർഷിക കർമ്മസേന രൂപീകരിച്ചു.
വെള്ളാങ്ങല്ലൂർ: വള്ളിവട്ടം സഹകരണ ബാങ്കിൽ കാർഷിക കർമ്മസേന രൂപീകരിച്ചു. കർഷകർക്ക് കാർഷിക യന്ത്രോപകരണങ്ങൾ കുറഞ്ഞ വാടകയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിയും ആരംഭിച്ചു. കാർഷിക കർമ്മസേനയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ്, ബാങ്ക് പ്രസിഡണ്ട് എ കെ ഗോപിനാഥൻ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സുജന ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ബി ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.