സമയക്രമയത്തിലും ടിക്കറ്റ് നിരക്കിലും തീരുമാനമായി വന്ദേഭാരത്

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ആദ്യ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത് വന്നു. ആദ്യ സര്‍വീസ് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 5:10ന് തീവണ്ടി പുറപ്പെടും. ഉച്ചക്ക് 12.30ന് ട്രെയിന്‍ കണ്ണൂരിലെത്തും. ഉച്ചക്ക് 2 മണിക്ക് കണ്ണൂരില്‍ നിന്നും തിരിക്കുന്ന ട്രെയിന്‍ രാത്രി 9.20ന് തിരുവനന്തപുരത്ത് എത്തിച്ചേരും. എക്കണോമി കോച്ചില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമുള്‍പ്പെടെ 1400 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടിവ് കോച്ചില്‍ ഭക്ഷണമടക്കം 2400 രൂപയാണ് നിരക്ക്. 78 സീറ്റുകള്‍ വീതമുള്ള 12 എക്കണോമി കോച്ചുകളാണ് തീവണ്ടിയില്‍ ഉള്ളത്. 54 സീറ്റുകള്‍ വീതമുളള 2 എക്‌സിക്യൂട്ടീവ് കോച്ചുകളും മുന്നിലും പിന്നിലുമായി 44 സീറ്റുകള്‍ വീതമുള്ള മറ്റ് രണ്ട് കോച്ചുകളും തീവണ്ടിയില്‍ ഉണ്ടാവും. ഉദ്ഘാടന ദിനമായ 25 ന് തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിന്റെ ആദ്യ യാത്ര. ഇവരുമായി ഫ്ലാഗ് ഓഫ് വേളയിൽ പ്രധാനമന്ത്രി സംവദിക്കും. 25 ന് ശേഷം യാത്രക്കാര്‍ക്ക് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.

Related Posts