ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങി വാണി വിശ്വനാഥ്, പിന്തുണയ്ക്കണമെന്ന് താരം
ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്ന വാണി വിശ്വനാഥ് ഭർത്താവും നടനുമായ ബാബുരാജിന്‍റെ നായികയായിട്ടാണ് തിരിച്ചു വരുന്നത്. 'ദി ക്രിമിനൽ ലോയർ' എന്ന് പേരിട്ടിരിക്കുന്ന ക്രൈം ത്രില്ലറിന്റെ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരത്തുവച്ച് നടന്നിരുന്നു.നവാഗതനായ ജിതിൻ ജിത്തുവാണ് ദി ക്രിമിനൽ ലോയർ സംവിധാനം ചെയ്യുന്നത്. ഉമേഷ് എസ് മോഹൻ തിരക്കഥ ഒരുക്കുന്ന ചിത്രം തേർഡ് ഐ മീഡിയ മേക്കേഴ്സിന്‍റെ ബാനറാണ് നിർമിക്കുന്നത്.
എന്റേതായ ചില കാര്യങ്ങൾക്കുവേണ്ടിയാണ് സിനിമ മാറ്റിവെച്ചത്, ഇങ്ങനെയൊരു ത്രെഡ് പറഞ്ഞപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു. ‘മാന്നാർ മത്തായി സിനിമയ്ക്കു ശേഷം എനിക്ക് നിങ്ങള്‍ തന്നെ പ്രോത്സാഹനവും പിന്തുണയും ചെറുതല്ല. അത് എന്നും ഉണ്ടാകണം. മലയാളിപ്രേക്ഷകരെ കാണാൻ പോകുന്നതിലും തിരിച്ചുവരവ് നല്ലൊരു കഥാപാത്രത്തിലൂടെയാണെന്നതിലും കൂടുതൽ സന്തോഷം തരുന്നെന്നും വാണി വിശ്വനാഥ്.
മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് വാണി വിശ്വനാഥ്. ശക്തമായ കഥാപാത്രങ്ങളാണ് താരത്തെ വ്യക്തസ്തമാക്കുന്നത്. മലയാളത്തിൽ 2014ൽ പുറത്തിറങ്ങിയ മാന്നാർ മത്തായി 2വിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. റിയലിസ്റ്റിക് സിനിമകൾ മാത്രം കാണുന്ന മലയാളിപ്രേക്ഷകർക്കിടയിൽ റിയലിസ്റ്റിക് അല്ലാത്ത ചില കഥാപാത്രങ്ങൾ ചെയ്ത കയ്യടി വാങ്ങിച്ച ആളാണ് ഞാൻ. ആ എന്നെ ഇനിയും പിന്തുണയ്ക്കണം എന്ന് താരം പറഞ്ഞു.