വനിതാരത്ന പുരസ്കാരം 2022; ജേതാക്കളെ പ്രഖ്യാപിച്ച് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: 2022ലെ സംസ്ഥാന സർക്കാരിൻ്റെ വനിതാരത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കായികരംഗത്ത് കെ.സി.ലേഖ, പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് ജീവിത വിജയം കൈവരിച്ച വനിതാ വിഭാഗത്തിൽ നിലമ്പൂർ ആയിഷ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിൽ ലക്ഷ്മി എൻ. മേനോൻ, വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മെഡിക്കൽ കോളേജ്, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആർ.എസ്. സിന്ധു തുടങ്ങിയവരെ തിരഞ്ഞെടുത്തു. അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് എട്ടിന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും