വട്ടപരത്തി നന്മഗ്രൂപ്പും വാർഡ് മെമ്പറും വലപ്പാട് ധർമ്മവിലാസം നോർത്ത് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കസേരയും ഉച്ച ഭക്ഷണത്തിനായി പാത്രങ്ങളും നൽകി

വലപ്പാട് : കഴിമ്പ്രം ധർമവിലാസം നോർത്ത് എൽ പി സ്കൂളിലെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും 50 കസേരകളും, ഭക്ഷണം കഴിക്കാനുള്ള 50 പാത്രങ്ങളുമാണ് നന്മ ഗ്രൂപ്പ് വട്ടപ്പരത്തിയുടെയും പതിനെട്ടാം വാർഡ് മെമ്പർ പ്രഹർഷന്റെയും നേതൃത്വത്തിൽ സ്കൂളിന് കൈമാറിയത്.

വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് ചടങ്ങ് ഉദ്ഘടനം നിർവ്വഹിച്ചു. കെ കെ പ്രഹർഷൻ അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മല്ലികദേവൻ മുഖ്യാതിഥിയായി. പ്രധാനാധ്യാപിക റാണി പി സ്വാഗതവും സോവറിൻ രാജു നന്ദി പറഞ്ഞു. സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി എ ആർ സത്യൻ, പി ടി എ പ്രസിഡണ്ട് ഷിന്ന സിബിൻ, നന്മ ഗ്രൂപ്പ് അംഗങ്ങൾക്ക് വേണ്ടി ഷാനവാസ്, താര മുകുന്ദൻ, സരള, ദിവ്യ സുനിൽ, ലെനീഷ ബൈജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Posts