എടമുട്ടം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വാവുബലി തർപ്പണം നടന്നു

എടമുട്ടം എസ്.എൻ.എസ് സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വാവുബലി തർപ്പണം നടന്നു. ക്ഷേത്രം മേൽശാന്തി സന്ദീപ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ പുലർച്ചെ 4 മണി മുതൽ ബലി തർപ്പണം നടന്നു. സമാജം പ്രസിഡണ്ട് ജിതേഷ് കാരയിൽ, സെക്രട്ടറി അതുല്യഘോഷ് വെട്ടിയാട്ടിൽ, ട്രഷറർ സലിൽ മുളങ്ങിൽ, വൈസ് പ്രസിഡൻറ് സുമോദ് എരണേഴത്ത്, ജോ. സെക്രട്ടറിമാരായ ശിവൻ വെളമ്പത്ത്, സുനിൽ അണക്കത്തിൽ, വാവുബലി കൺവീനർ സുമിത്രൻ തോട്ടാരത്ത്, സമാജം കമ്മറ്റിയംഗങ്ങളായ സുമേഷ് ഇ.വി, അജിത്ത് കെ.കെ, സോമദത്തൻ കെ.എസ്, പ്രദീപ് തോട്ടുപുര, ധർമ്മദേവൻ പാണപറമ്പിൽ, നന്ദൻ വേളേക്കാട്ട്, പ്രദീപ് മുളങ്ങിൽ, വി.വി ചിദംബരൻ, രാജേന്ദ്രബാബു പട്ടാലി, സുരേഷ് പുല്ലാട്ട്, വികാസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്രസാദ കഞ്ഞി വിതരണം നടന്നു.

Related Posts